.
PSCTALENTACADEMY

67th National Film Awards 2021

67th National Film Awards

67)o മത് ചലച്ചിത്ര പുരസ്കാരങ്ങൾ


ഡൽഹി: 67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാള സിനിമ ഇത്തവണ 11 പുരസ്കാരങ്ങളാണ് സ്വന്തമാക്കിയത്. പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ മരക്കാർ അറബിക്കടലിന്റെ സിംഹം മികച്ച സിനിമയ്ക്കുള്ള പുരസ്കരം നേടി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം രാഹുൽ റിജി നായർ സംവിധാനം ചെയ്ത കള്ളനോട്ടം സ്വന്തമാക്കി. ഹെലനിലൂടെ മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്കാരം മാത്തുകുട്ടി സേവിയർ നേടി. മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം ജല്ലിക്കട്ടിലൂടെ ഗിരീഷ് ഗംഗാധരൻ സ്വന്തമാക്കി.

മികച്ച നടിക്കുള്ള പുരസ്കാരം കങ്കണ റണാവത്തിനാണ്. മണികർണിക, പങ്ക തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്കാരം. മികച്ച നടനുള്ള പുരസ്കാരം ധനുഷും മനോജ് ബാജ്പേയിയും സ്വന്തമാക്കി. വെട്രിമാരൻ സംവിധാനം ചെയ്ത അസുരനിലെ അഭിനയത്തിനാണ് ധനുഷിന് പുരസ്കാരം. ഭോൻസ്ലെ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മനോജ് ബാജ്പേയിക്ക് പുരസ്കാരം. സഞ്ജയ് പൂരണ് സിംഗ് ചൗഹാനാണ് മികച്ച സംവിധായകൻ.മികച്ച സഹനടനുള്ള പുരസ്കാരം സൂപ്പർ ഡിലക്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയ് സേതുപതി സ്വന്തമാക്കി.

മികച്ച കുടുംബ ചിത്രം (നോൺ ഫീച്ചർ ഫിലിം) - ഒരു പാതിര സ്വപ്നം പോലെ, ശരൺ വേണുഗോപാൽ

പ്രത്യേക ജൂറി പരാമർശം- ബിരിയാണി


മികച്ച ഛായാഗ്രാഹകന്‍-ഗിരീഷ് ഗംഗാധരന്‍

മികച്ച ചിത്രം- മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം

സ്പെഷ്യൽ എഫക്ട്- മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, സിദ്ധാർഥ് പ്രിയദർശൻ

മികച്ച വരികൾ- കോളാമ്പി, പ്രഭ വർമ

മികച്ച മലയാള ചിത്രം- കള്ളനോട്ടം

മികച്ച തമിഴ്ചിത്രം- അസുരൻ

മികച്ച ഹിന്ദി ചിത്രം; ഛിഛോരെ

മികച്ച റീറെക്കോഡിങ്- ഒത്ത സെരുപ്പ് സൈസ് 7, റസൂൽ പൂക്കുട്ടി

മികച്ച സിനിമാ സൗഹൃദ സംസ്ഥാനം- സിക്കിം

Thanks for comment

Post a Comment

Thanks for comment

Post a Comment (0)

Previous Post Next Post

Click Here to More

Bisnis